ലോഗേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന 'കൂലി'യാണ് രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനെ തുടർന്ന് രജനികാന്ത് ഇപ്പോൾ നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ......
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Grand hypermarket 10, 20, 30 പ്രമോഷന് തുടക്കമായി. വ്യത്യസ്ത രാജ്യക്കാർ ഉൾപ്പടെയുള്ള നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്ന ജനപ്രിയ പ്രമോഷനാണ് 10, 20, 30 പ്രമോഷൻ.ഫ്രൂട്സ്, വെജിറ്റബ്ൾസ്, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, ഫൂട് വെയർ, ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങിയ ഉത്പന്നങ്ങളാണ് ഇത്തവണ ഗ്രാൻഡ് ഔട്ട്ലറ്റ്ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി മികച്ച വിലയിൽ ലഭ്യമാക്കിയിട്ടുള്ളത്.കൂടാതെ ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർകെറ് / ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ട്ലെറ്റുകളിൽ നിന്നും അമ്പത് റിയാലിന് പർച്ചേഴ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി നറുകെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് 10 ഹ്യൂണ്ടായ് കാറുകളും 150000 ഖത്തർ റിയൽ മൂല്യമുള്ള ഗിഫ്റ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ ഗ്രാൻഡ് മാള്‍ JACKPOT JOURNEY മെഗാ പ്രൊമോഷൻ വഴി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ......
ഡോ- വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ കൊല്ലം സെക്ഷൻ കോടതി നിർത്തിവച്ചു. ഇന്നും നാളെയുമായി നിച്ഛയിച്ചിരുന്ന വിചാരണ നടപടികളാണ് നിർത്തി വച്ചത്. പ്രതിഭാഗത്തിനായി എത്തിയ അഭിഭാഷകൻ കേസിൽ നിന്നും പിൻമാറിയതിനെ തുടർന്നാണ് നടപടി. നേരത്തെ കേസിൽ പ്രതി ഭാഗത്തിനായി ഹാജരായിരുന്ന ആളൂർ, മനു എന്നിവർ മരണപ്പെട്ടിരുന്നു. തുടർന്ന് വിചാരണ തടസ്സപ്പെട്ടിരുന്നു. ഇതിന്റെ മറവിൽ വിചാരണ നീട്ടി വയ്ക്കുവാൻ പ്രതി ശ്രമം നടത്തുന്നതായി ആരോഗ്യ വകുപ്പിലെ ഡോ. കെ. ......

കൊച്ചി- ബാങ്കിംഗ്, ധനകാര്യ മേഖലകളില്‍ ദീര്‍ഘകാല സേവന പാരമ്പര്യമുള്ള രണ്ടു പ്രമുഖരെക്കൂടി ചേര്‍ത്ത് ഇന്‍ഡെല്‍ മണി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പാര്‍വതി സുന്ദരവും എല്‍ഐസിയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വേണുഗോപാല്‍ ഭാസ്കരന് നായരുമാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി കഴിഞ്ഞ ദിവസം സ്ഥാനമേറ്റത്.നിയമ കാര്യങ്ങളിലും ധനകാര്യ സേവന രംഗത്തും ഇരുവര്‍ക്കുമുള്ള പരിചയസമ്പത്ത് മുന്നോട്ടുള്ള കമ്പനിയുടെ ചുവടുകള്‍ക്കു കൂടുതല്‍ കരുത്തു പകരുമെന്ന് പുതിയ ഡയറക്ടര്‍മാരെ സ്വാഗതം ചെയ്ത എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒ യുമായ ഉമേഷ് മോഹനന് പറഞ്ഞു.ബാങ്കിംഗ്, നിയമ മേഖലയില്‍ നാലു പതിറ്റാണ്ടിന്റെ അനുഭവജ്ഞാനമുള്ള പാര്‍വതി സുന്ദരം കൊമേഴ്സ്യല്‍ ബാങ്കിംഗ് രംഗത്തു നിന്നാണ് റിസര്‍വ് ബാങ്കിലെത്തിയത്. ആര്‍ബിഐയുടെ അഞ്ചു മേഖലാ ഓഫീസുകളില്‍ ജോലി ചെയ്യുകയും സുപ്രധാന നിയമ, നയ രൂപീകരണങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ നോമിനി ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ആര്‍ബിഐയില്‍ നിന്ന് 2019ല്‍ വിരമിച്ച അവര്‍ നിലവില്‍ ബാങ്കിംഗ് ലൈസന്‍സിനുള്ള എക്സ്റ്റേണല്‍ അഡൈ്വസറി കമ്മറ്റി അംഗമാണ്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് സമ്പദ് ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സ് സര്‍ട്ടിഫൈഡ് അസോസിയേറ്റാണ്.എല്‍ഐസിയിലെ 36 വര്‍ഷം ഉള്‍പ്പടെ ബാങ്കിംഗ് സേവന രംഗത്ത് 38 വര്‍ഷത്തെ പരിചയസമ്പത്തുണ്ട് വേണുഗോപാല്‍ ഭാസ്കരന് നായര്‍ക്ക്. എല്‍ഐസി, എംഡി തസ്തികയില്‍ നിന്നു 2019ല്‍ പിരിഞ്ഞ ശേഷം 2024 വരെ എസ്ബിഐയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ പദവി വഹിച്ചിരുന്നു. ......
കൊച്ചി : ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കേരളത്തിലെ ജൂവലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കര്‍മാര്‍ക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണി അവതരിപ്പിച്ചു. ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സെക്യൂരിറ്റി വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ നീക്കം. ......
കൊച്ചി: പട്ടാള ഈച്ചയുടെ ലാർവയിൽ നിന്നും മത്സ്യതീറ്റ നിർമിക്കുന്നതിൽ കർഷകർക്ക് പരിശീലനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു.
സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ്പ്ലാനിന് (എസ് സി എസ് പി) കീഴിലുള്ള ഗുണഭോക്താക്കൾക്കാണ് പരിശീലനം. ......
ക്ഷേത്രദർശനത്തിനെത്തിയ നടിയെ പൂജാരി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്ന് പരാതി. മലേഷ്യയിലെ ക്ഷേത്ര പൂജാരിയായ ഇന്ത്യക്കാരനെതിരെയാണ് മലേഷ്യൻ നടിയും മോഡലുമായഇന്ത്യൻ വംശജ ലിഷാല്ലിനി കണാരൻ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ‘ഇന്ത്യയിൽനിന്നുള്ള പുണ്യജലമാണ്’ എന്നു പറഞ്ഞ് തന്റെ ദേഹത്ത് വെള്ളം തളിച്ചതിനുശേഷം പൂജാരി തന്നെ കയറിപ്പിടിക്കുകയായിരുന്നു എന്നാണ് ലിഷാല്ലിനി കണാരൻ വെളിപ്പെടുത്തിയത്. ......
അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ പുതിയ വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പായ 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' ഉദ്ഘാടനം ചാലക്കുടി എം.പി. ബെന്നി ബെഹനാൻ നിർവഹിച്ചു. ......

ദോഹ: നയതന്ത്രം, സാങ്കേതികവിദ്യ, കായികം, വ്യാപാരം, സംസ്കാരം എന്നീ മേഖലകളിലായി ഖത്തറിൽ ഇപ്പോൾ എല്ലാ വർഷവും 80-ലധികം പ്രധാന അന്താരാഷ്ട്ര പരിപാടികൾ നടക്കുന്നുണ്ടെന്ന് പെർമനെന്റ് കമ്മിറ്റി ഫോർ ഓർഗനൈസിംഗ് കോൺഫറൻസുകളുടെ (പിസിഒസി) എക്സിക്യൂട്ടീവ് ഡയറക്ടർ മുബാറക് അജ്ലാൻ മുബാറക് അൽ കുവാരി പറഞ്ഞു.
ഖത്തറിന്റെ ദേശീയ കാഴ്ചപ്പാടുമായി ആഗോള സംഭാഷണങ്ങൾ സമന്വയിപ്പിക്കുന്ന, പെർമനെന്റ് കമ്മിറ്റി ഫോർ ഓർഗനൈസിംഗ് കോൺഫറൻസുകൾ (പിസിഒസി) തന്ത്രപരമായി പലതും ഏകോപിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് ആളുകൾ ഖത്തറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവർ ഗൾഫിലെ ഒരു ചെറിയ മരുഭൂമി രാഷ്ട്രത്തെ മാത്രമല്ല ചിത്രീകരിക്കുന്നത്, മറിച്ച് ലോകത്തെ ഒന്നിപ്പിക്കുന്ന ഒരു കണക്റ്റിവിറ്റി ഹബ്ബിനെയും വിശ്വസനീയമായ ഒരു അന്താരാഷ്ട്ര പങ്കാളിയെയും കാണുന്നുവെന്നും കൂട്ടിച്ചേർത്തു.ദോഹ ഫോറവും ഖത്തർ ഇക്കണോമിക് ഫോറവും 160-ലധികം രാജ്യങ്ങളിൽ നിന്നുള്ള 8,500-ലധികം ആളുകളെ ഒരുമിച്ച് കൊണ്ടുവന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള വികസനം മുതൽ മാനുഷിക പ്രതിസന്ധികൾ വരെയുള്ള എല്ലാ കാര്യങ്ങളിലും ആശയങ്ങൾ കൈമാറാൻ അവരിൽ പകുതിയോളം പേർ വിദേശത്തു നിന്നാണ് വന്നത്. ......